ഏറ്റവും മൂല്യമേറിയ ലോഹമാണ് സ്വര്‍ണം. ആഭരണമായും നിക്ഷേപമായുമെല്ലാം നമ്മള്‍ സ്വര്‍ണം ഉപയോഗിക്കാറുണ്ട്.രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി പരിഗണിക്കുന്നതും സ്വര്‍ണത്തേയാണ്.
എന്നാല്‍, എത്രത്തോളം സ്വര്‍ണാഭരണങ്ങള്‍ കൈവശംവെക്കാമെന്നത് സംബന്ധിച്ച പലപ്പോഴും ജനങ്ങള്‍ക്ക് അറിവുണ്ടാവണമെന്നില്ല.
നിലവിലെ നിയമം അനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീക്ക് 500 ഗ്രാം (62.5 പവന്‍) സ്വര്‍ണം വരെ രേഖകളില്ലാതെ കൈവശം വെക്കാം. വിവാഹിതയല്ലാത്ത സ്ത്രീക്ക് 250 ഗ്രാം(31.25 പവന്‍)സ്വര്‍ണമാണ് ഇത്തരത്തില്‍ കൈവശംവെക്കാനാവുക. അതേസമയം, പുരുഷന്‍മാര്‍ക്ക് 100 ഗ്രാം (12.5 പവന്‍) സ്വര്‍ണവും കൈവശം വെക്കാം.
അതേസമയം സ്വര്‍ണത്തിന്റെ നിക്ഷേപത്തിന് നികുതി ബാധകമാണ്. സ്വര്‍ണം മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ സമയം കൈവശം വെക്കുകയാണെങ്കില്‍ ലോങ് ടേം കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ചുമത്തും. 20 ശതമാനം നികുതിയാണ് ചുമത്തുക. ഗോള്‍ഡ് ഇ.ടി.എഫിനും മ്യൂച്ചല്‍ ഫണ്ടിനും നികുതി ബാധകമാണ്.