CrimeNEWS

ആണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് തടവുശിക്ഷ

റിയാദ്: സൗദി അറേബ്യയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിച്ചു. മൂന്നു വര്‍ഷത്തെ തടവുശിക്ഷയാണ് അപ്പീല്‍ കോടതി വിധിച്ചത്.

കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന് കീഴിലുള്ള പബ്ലിക് മൊറാലിറ്റി വിഭാഗം കേസില്‍ അന്വേഷണം നടത്തുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രാഥമിക കോടതി പ്രതിക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.

Signature-ad

തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതിയാണ് പ്രതിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചത്. കുട്ടികളെ ചൂഷണം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: