റിപ്പോര്‍ട്ട് പ്രകാരം ജോലി, ഒറ്റപ്പെടല്‍, പീഡനം, അതിക്രമം, കുടുംബ പ്രശ്നങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍, മദ്യത്തിന് അടിമപ്പെടല്‍, സാമ്ബത്തിക നഷ്ടം,ഇവയൊക്കെയാണ് രാജ്യത്ത് പ്രധാനമായും ആത്മഹത്യയ്ക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് മഹാരാഷ്ട്രയിലാണ് 22,207. തമിഴ്നാട്ടില്‍ 18,925 ആത്മഹത്യകളാണ് നടന്നത്. മധ്യപ്രദേശില്‍ 14,965 ആത്മഹത്യകൾ,കര്‍ണാടകയില്‍ 13,500 ആത്മഹത്യകൾ, പശ്ചിമ ബംഗാളില്‍ 13,056 ആത്മഹത്യകൾ എന്നിങ്ങനെ പോകുന്നു കണക്കുകൾ.
ഇത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യകളുടെ 3.6 ശതമാനം മാത്രമാണ്. ദില്ലിയില്‍ 2840 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ 504 ആണ് ആത്മഹത്യ നിരക്ക്. 2021 -ല്‍ രാജ്യത്തെ 53 മെഗാസിറ്റികളിലായി 25,891 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 6.9 ശതമാനമാണ്.
അതുപോലെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷ കുറഞ്ഞ നഗരമായി കണ്ടെത്തിയിരിക്കുന്നത് ദില്ലിയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഇവിടെ ഓരോ ദിവസവും പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെങ്കിലും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
3948 കേസുകളാണ് സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഉണ്ടായിരിക്കുന്നത്. 4674 കേസുകളാണ് ഭര്‍ത്താവിന്റെ ക്രൂരത കാണിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 833 പെണ്‍കുഞ്ഞുങ്ങള്‍ ഇവിടെ പീഡിപ്പിക്കപ്പെട്ടു.