NEWS

ഓട്ടോയുടെ അടിയില്‍ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ടുക്കി: ഓട്ടോയുടെ അടിയില്‍ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്.
കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് ശ്രീക്കുട്ടി ദമ്ബതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം.
ഓട്ടോ ഡ്രൈവറായ അച്ഛന്‍ പുറത്തേക്ക് പോകാനായി ഓട്ടോ എടുക്കുമ്ബോള്‍ മകള്‍ വാഹനത്തിന് പിന്നിലേക്ക് ഓടിയെത്തുകയായിരുന്നു.കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Back to top button
error: