SportsTRENDING

അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്‌പോര്‍ട്‌സിന് സ്വന്തം

ദുബായ്: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശവും സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്. ഇതോടെ 2023 മുതല്‍ 2027 വരെയുള്ള നാലു വര്‍ഷ കാലത്ത് പുരുഷ-വനിതാ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് സ്വന്തമായി.

വയാകോം 18, സീ ടിവി, സോണി എന്നിവരില്‍ നിന്ന് കടുത്ത മത്സരം മറികടന്നാണ് സ്റ്റാര്‍ സ്പോര്‍ട്സ് നിലവിലുള്ള  സംപ്രേഷണാവകാശം അടുത്ത നാലു വര്‍ഷത്തേക്ക് കൂടി സ്വന്തമാക്കിയത്. എത്ര തുകക്കാണ് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് പുറത്തുവന്നിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ബില്യണ്‍ യു എസ് ഡോളറിനാണ് ഐസിസി മീഡിയാ റൈറ്റ്സ് സ്റ്റാര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയത്.  ടെലിവിഷന്‍ സംപ്രേഷണാവകാശത്തിന് പുറമെ ഡിജിറ്റല്‍ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്‌സിനാണ്. സ്റ്റാറിന്‍റെ കീഴിലുള്ള ഹോട്ട് സ്റ്റാറിലൂടെയാകും മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ്.

Signature-ad

2024 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ബംഗ്ലാദേശില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിലെ 23 മത്സരങ്ങള്‍, 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിലെ 31 മത്സരങ്ങള്‍, 2026ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ടി20 ലോകക്പിലെ 33 മത്സരങ്ങള്‍, 20207ല്‍ ശ്രീലങ്കയില്‍ നടക്കുന്ന വനിതകളുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ 16 മത്സരങ്ങള്‍ എന്നിവക്ക് പുറമെ 2024ല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന പുരുഷന്‍മാരുടെ ടി20 ലോകകപ്പ്, 2025ല്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി, 2026ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ്, 2027ല്‍ ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ-നമീബിയ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവ സ്റ്റാര്‍ സ്പോര്‍ട്സിലൂടെ കാണാനാകും.

Back to top button
error: