CrimeNEWS

ഹണി ട്രാപ്പില്‍ കുടുക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നു; ആരോപണവുമായി ആംആദ്മി എം.എല്‍.എ.

ന്യൂഡല്‍ഹി: തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി. ഇക്കാര്യത്തില്‍ ബിജെപിയുടെ പങ്കുണ്ടെന്നും മാളവ്യ നഗര്‍ എംഎല്‍എയായ അദ്ദേഹം ആരോപിച്ചു. അപരിചിതയായ സ്ത്രീയുമായുണ്ടായ വാട്സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.

‘ഇത് എന്നെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഇന്നലെയുണ്ടായ ശ്രമമാണ്. ഇതിന് മുമ്പ് ഇത്തരത്തിലൊന്നും നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെടുകയാണ്. ഇതിന് പിന്നില്‍ ബിജെപിയാണെന്ന് സംശയമുണ്ട്’ – അദ്ദേഹം ട്വീറ്റ് ചെയ്തു.

Signature-ad

തങ്ങളുടെ നാല്‍പത് എംഎല്‍എമാരെ 20 കോടി രൂപ വീതം വാഗ്ദാനം നല്‍കി ബിജെപി പക്ഷത്താക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എഎപി ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് സോമ്നാഥ് ഭാരതി സാമൂഹികമാധ്യമത്തിലൂടെ ബിജെപിക്കെതിരെ രംഗത്തെത്തിയത്. എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്ത 800 കോടി രൂപ യുടെ സ്രോതസ്സിനെ കുറിച്ച് എഎപി വക്താവ് സൗരവ് ഭരദ്വാജ് ചോദ്യമുന്നയിക്കുകയും ചെയ്തിരുന്നു.

Back to top button
error: