KeralaLIFENEWSSocial Media

മാലാഖയുടെ മക്കള്‍ക്ക് തണലാകാന്‍ ഒരമ്മയെത്തുന്നു; താനും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

കോഴിക്കോട്: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് തണലാകാന്‍ ഒരു അമ്മയും ചേച്ചിയുമെത്തുന്നു. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് എന്ന കുറിപ്പുമായി ലിനിയുടെ ഭര്‍ത്താവ് സജീഷ് ആണ് വിവാഹിതനാകാന്‍ പോകുന്ന വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍വച്ച് ആണ് വിവാഹം. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു.

Signature-ad

നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്‌നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്. നിപ മഹാമാരിക്കെതിരെ പോരാടി നാലുവര്‍ഷം മുമ്പാണ് സിസ്റ്റര്‍ ലിനി മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. റിതുല്‍, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍.

സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളെ,

ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.

സ്‌നേഹത്തോടെ
സജീഷ്, റിതുല്‍, സിദ്ധാര്‍ത്ഥ്, പ്രതിഭ, ദേവ പ്രിയ

 

Back to top button
error: