മൂവാറ്റുപുഴ: വാഴക്കുളം സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കെ.മേനോനെ പോലീസ് ക്വാര്‍ട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശിയാണ്. ഇന്ന് രാവിലെയാണ് രാജേഷ് കെ.മേനോനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളൂം സാമ്പത്തിക പ്രശ്നങ്ങളുമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ എട്ടിനാണ് ഇദ്ദേഹം വാഴക്കുളത്ത് എസ്.എച്ച്.ഒ ആയി ചുമതലയേറ്റത്. അതിനു മുമ്പ് കുന്നംകുളം സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്നു. രാവിലെ 10 മണിയോടെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
വിവരം അറിഞ്ഞ് റൂറൽ എസ്.പി വിവേക് കുമാർ ഐ.പി.എസ് സ്ഥലത്ത് എത്തി.