പത്തനംതിട്ട : കനത്തമഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഗവി റൂട്ടിൽ വാഹനഗതാഗതം തടസപ്പെട്ടു.
രണ്ടാഴ്ച മുൻപ് മലയിടിച്ചിലുണ്ടായ അരണമുടിക്ക് സമീപത്ത് തന്നെയാണ് അമ്ബത് മീറ്റര്‍ ദൂരത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
പത്തനംതിട്ട, കുമളി എന്നിവിടങ്ങളില്‍ നിന്നുള്ള കെ.എസ്.ആര്.ടി.സി. സര്‍വ്വീസുകള്‍ മലയിടിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ആണ് വിവരം പുറത്തറിഞ്ഞത്.ബസ്സുകള്‍ ഈ സ്ഥലത്തിന് ഇരുവശത്തുമായി യാത്ര അവസാനിപ്പിച്ചു ഇരു ബസുകളിലെയും യാത്രക്കാര്‍ ബസുകള്‍ മാറിക്കയറി മടങ്ങിപ്പോയി.
ഇനി റോഡിലെ തടസ്സം നീങ്ങുന്നത് വരെ ബസ് സര്‍വീസ് ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.ഗവിയിലേക്കുള്ള സന്ദര്‍ശനത്തിന് വനം വകുപ്പ് താത്കാലികമായി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് .