TechTRENDING

ഖത്തറിലും ഗൂഗ്ള്‍ പേ വരുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സെന്‍ട്രല്‍ ബാങ്ക്

ദോഹ: മൊബൈല്‍ പേയ്‍മെന്റ് സംവിധാനമായ ഗൂഗ്ള്‍ പേ സേവനം ഔദ്യോഗികമായി ആരംഭിക്കാന്‍ ഖത്തറിലെ ബാങ്കുകള്‍ തയ്യാറാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗ്ള്‍ പേ സേവനത്തിന് രാജ്യത്ത് തുടക്കമാവുന്നത്. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവാന്‍ ഖത്തര്‍ ഒരുങ്ങവെ പുതിയ പേയ്‍മെന്റ് സൗകര്യം ഏറെ പ്രയോജനപ്രദമായി മാറുമെന്നാണ് പ്രതീക്ഷ.

മറ്റ് അന്താരാഷ്‍ട്ര പേയ്‍മെന്റ് സംവിധാനങ്ങളായ ആപ്പിള്‍ പേയും സാംസ്ങ് പേയും പോലുള്ളവ നിലവില്‍ ഖത്തറില്‍ സ്വീകരിക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഗൂഗ്ള്‍ പേ കൂടി എത്തുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗ്ള്‍ വാലറ്റ് ആപ്ലിക്കേഷന്‍ തുറന്നോ അല്ലെങ്കില്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‍തോ ഗൂഗ്ള്‍ പേ സേവനം ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിന് മുമ്പ് ബാങ്ക് കാര്‍ഡുകള്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.

Signature-ad

ശേഷം ഗൂഗ്ള്‍ പേ സ്വീകരിക്കുന്ന എല്ലായിടങ്ങളിലും സുരക്ഷിതമായി പണം കൈമാറാന്‍ ഗൂഗ്ള്‍ പേ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്കായി ഗൂഗ്ള്‍ പേ സേവനം ആരംഭിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ക്യു.എന്‍.ബി ഗ്രൂപ്പ് റീട്ടെയില്‍ ബാങ്കിങ് ജനറല്‍ മാനേജര്‍ ആദില്‍ അല്‍ മാലികി പറഞ്ഞു. ഫോണുകള്‍ക്ക് പുറമെ ശരീരത്തില്‍ ധരിക്കാനുന്ന കോണ്‍ടാക്ട്‍ലെസ് പേയ്‍മെന്റ് ഉപകരണങ്ങളിലൂടെ ‘ടാപ്പ് ആന്റ് പേ’ സൗകര്യവും ലഭ്യമാവും.

Back to top button
error: