NEWS

എന്നെ അടിച്ച പോലീസുകാരൊന്നും ജീവനോടെയില്ല; ആദ്യം വെല്ലുവിളി, കഞ്ചാവ് ഇറങ്ങിയപ്പോൾ മാപ്പ് പറച്ചിൽ

തൃശൂര്‍: കഞ്ചാവ് ലഹരിയില്‍ പൊലീസ് ഉദ്യോസ്ഥര്‍ക്ക് നേരെ വധഭീഷണി മുഴക്കി മോഷ്ടാവ്.പുറത്തിറങ്ങിയാൽ വധിക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.

തിരുവനന്തപുരം വെള്ളറട സ്വദേശി സൈവ് ആണ് പോലീസിനെതിരെ വധഭീഷണി മുഴക്കിയത്. ‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’ എന്നായിരുന്നു തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ അംദ്യംനങ്ങളില്‍ വൈറലായിരുന്നു. പിറ്റേന്ന് ലഹരി ഇറങ്ങിയപ്പോള്‍ പൊലീസിനോട് മാപ്പുപറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിന്‍. തൃശൂര്‍ നഗരത്തിലെ ഒരു വീട്ടിൽ മോഷ്ടിക്കാന്‍ കയറിപ്പോഴാണ് ഇയാൾ  പിടിയിലാകുന്നത്.തുടർന്ന് തൃശൂര്‍ ജില്ലാ ആശുപ്രതിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇയാൾ പോലീസിന് നേരെ വെല്ലുവിളി ഉയർത്തിയത്.

Signature-ad

‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’, സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലമുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച്‌ വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടില്‍ കേറില്ല’- എന്നായിരുന്നു പ്രതിയുടെ വെല്ലുവിളി.

 

 

അതേസമയം യുവാവ് പറഞ്ഞത് പോലെ വിഴിഞ്ഞത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നും അത്തരമൊരു കേസില്ലെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: