CrimeNEWS

മദ്യലഹരിയില്‍ സുഹൃത്തുക്കളുടെ പരാക്രമം; യുവാവിന്റെ ശരീരത്തില്‍ കുടുങ്ങിയ സ്റ്റീല്‍ ഗ്ലാസ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് പത്താംനാള്‍

ഭുവനേശ്വര്‍: സുഹുത്തുക്കള്‍ മദ്യലഹരിയില്‍ നടത്തിയ പരാക്രമത്തില്‍ യുവാവിന്റെ ശരീരത്തില്‍ കുടുങ്ങിയ സ്റ്റീല്‍ ഗ്ലാസ് പത്തുദിവസത്തിനുശേഷം പുറത്തെടുത്തു. ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടി(45)ന്റെ ശരീരത്തിനുള്ളില്‍നിന്നാണ് ഗ്ലാസ് പുറത്തെടുത്തത്.

പത്തുദിവസം മുമ്പ് ഗുജറാത്തിലെ സൂറത്തില്‍വെച്ചാണ് കൃഷ്ണ റൗട്ടിന് നേരേ അതിക്രമമുണ്ടായത്. സൂറത്തില്‍ ജോലിചെയ്യുന്ന യുവാവ് സംഭവദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യഭാഗത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റുകയായിരുന്നു.

Signature-ad

പിറ്റേദിവസം മുതല്‍ യുവാവിന് കഠിനമായ വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. പക്ഷേ, ആരോടും ഇക്കാര്യം വെളിപ്പെടുത്തിയില്ല. ഒടുവില്‍ വേദന അസഹനീയമായതോടെ യുവാവ് നാട്ടിലേക്ക് തിരിച്ചു. ഒഡീഷയിലെ ഗ്രാമത്തില്‍ എത്തിയതിന് പിന്നാലെ യുവാവിന്റെ വയറുവീര്‍ക്കാന്‍ തുടങ്ങി. മലവിസര്‍ജനവും തടസപ്പെട്ടു. ഇതോടെ ആശുപത്രിയില്‍ പോകാന്‍ ബന്ധുക്കള്‍ യുവാവിനോട് നിര്‍ദേശിച്ചു.

തുടര്‍ന്ന് ഒഡീഷയിലെ ബെര്‍ഹാംപുര്‍ എം.കെ.സി.ജി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇയാളെത്തുകയായിരുന്നു. യുവാവിന്റെ ശരീരത്തിനുള്ളില്‍ സ്റ്റീല്‍ ഗ്ലാസ് കുടുങ്ങികിടക്കുന്നത് എക്സറേ പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് മലദ്വാരത്തിലൂടെ ഗ്ലാസ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെയാണ് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. യുവാവ് സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Back to top button
error: