എസ്ബിഐ വീകെയര്‍
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേകം ആരംഭിച്ച പദ്ധതിയാണ് എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ്. 5 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള 2 കോടിയില്‍ കൂറവുള്ള നിക്ഷേപത്തിനാണ് എസ്ബിഐ വീകെയര്‍ പദ്ധതിയുടെ ഭാഗായി ഉയര്‍ന്ന പലിശ ലഭിക്കുക.
5 വര്‍ഷത്തിന് മുകളില്‍ സാധരണ നിക്ഷേപകര്‍ക്ക് 5.65 ശതമാനമാണ് എസ്ബിഐ നല്‍കുന്ന പലിശ. ഇതിനൊപ്പം 0.80 ശതമാനം അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും.
എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍
2020 മേയ് 18നാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്കായി സീനിയര്‍ സിറ്റിസണ്‍ കെയര്‍ ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചത്. 5 വര്‍ഷം 1 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുള്ള 5 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍
പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സാധാരണ നിരക്കില്‍ നിന്ന് 0.75 ശതമാനം അധിക നിരക്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
ഐസിഐസിഐ ഗോള്‍ഡന്‍ ഇയര്‍
ഐസിഐസിഐ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്ര്‌ത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് ഗോള്‍ഡന്‍ ഇയര്‍ എഫ്ഡി. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷ കാലവധിയില്‍ നിക്ഷേപിക്കുന്ന 2 കോടിവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം പലിശ ഐസിഐസിഐ ബാങ്കില്‍ ലഭിക്കും.
ഐഡിബിഐ നമന്‍ സീനിയര്‍ സിറ്റിസണ്‍ ഡെപ്പോസിറ്റ്
മുതിര്‍ന്ന പൗരന്മാര്‍ക്കായി ഐഡിബിഐ ബാങ്ക് 2022 ഏപ്രില്‍ 20ന് ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് ഐഡിബിഐ നമന്‍ സ്ീനിയര്‍ സിറ്റിസണ്‍ ഡെപ്പോസിറ്റ്. 1 വര്‍ഷം മുതര്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അധിക നിരക്ക് ലഭിക്കും. 2022 സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയില്‍ ചേരാനാവുക. ഇക്കാലയളവില്‍ സ്ഥിര നിക്ഷേപമിടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ ലഭിക്കുന്ന 0.25 ശതമാനത്തിനൊപ്പം 0.50 ശതമാനം പലിശ നല്‍കുന്നു.
ആര്‍ബിഎല്‍ ബാങ്ക് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി
അന്താരാഷ്ട്ര സീനിയര്‍ സിറ്റിസണ്‍ ദിനത്തിലാണ് സ്വകാര്യ ബാങ്കായ ആര്‍ബിഎല്‍ ബാങ്ക് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനായി പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചത്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമുള്ളതാണ് ഈ നിക്ഷേപ പദ്ധതി. 15 മാസ നിക്ഷേപത്തിന് 0.75 ശതമാനം അധിക നിരക്ക് ബാങ്ക് അനുവദിക്കും.