CrimeNEWS

പൊലീസിന്റെ ‘ഉദാരമനസ്‌കത’; കൊലക്കേസ് പ്രതി കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍, കാവല്‍നിന്ന പോലീസുകാരെ കൈയ്യോടെ പൊക്കി സ്‌പെഷ്യല്‍ ബ്രാഞ്ച്

ബെംഗളൂരു: കര്‍ണാടകയില്‍ കസ്റ്റഡിയിലുള്ള കൊലക്കേസ് പ്രതിയെ കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കഴിയാന്‍ അനുവദിച്ച് പൊലീസ്. ഹോട്ടല്‍ മുറിക്ക് പുറത്ത് കാവല്‍നിന്നിരുന്ന പൊലീസുകാരെ സ്‌പെഷ്യല്‍ ബ്രാഞ്ച് പിടികൂടി. കുപ്രസിദ്ധ ഭൂമിമാഫിയ തലവന്‍ ബച്ചാ ഖാന് വേണ്ടിയായിരുന്നു പൊലീസിന്റെ വഴിവിട്ട സഹായം.

ധാര്‍വാഡ് കോടതിയില്‍ ഹാജരാക്കാന്‍ പോകുന്ന വഴിക്കാണ് കൊലക്കേസ് പ്രതിക്ക് കേട്ടുകേള്‍വിയില്ലാത്ത സഹായം ബെല്ലാരി പൊലീസ് ഒരുക്കിയത്. കോടതിയുടെ വിളിപ്പാട് അകലെയുള്ള ഹോട്ടലില്‍ കാമുകിക്കൊപ്പം പ്രതിയെ സുഖവാസത്തിന് എത്തിച്ച് പൊലീസ് തന്നെ കാവല്‍നിന്നു. കുപ്രസിദ്ധ ഭൂമിമാഫിയ തലവന്‍ ബച്ചാ ഖാന് വേണ്ടിയായിരുന്നു പൊലീസിന്റെ ഉദാരമനസ്‌കത.

Signature-ad

ബച്ചാ ഖാന്റെ കാമുകി തന്നെയാണ് ഹോട്ടല്‍മുറി ബുക്ക് ചെയ്തിരുന്നത്. ബച്ചാ ഖാന്റെ ആവശ്യപ്രകാരം ജീപ്പ്, ഹോട്ടല്‍ വഴി തിരിച്ചുവിടുകയായിരുന്നു. ബച്ച ഖാന്റെ കാമുകി ബെഗളൂരുവില്‍ നിന്ന് എത്തിയിരുന്നു. ഇയാള്‍ക്കായി നേരത്തെ തന്നെ മുറിയില്‍ കാത്തുനില്‍ക്കുകയായിരുന്നു. കാമുകിക്കൊപ്പം ഹോട്ടല്‍മുറിയില്‍ ചെലവിടുന്ന സമയത്ത് മുറിക്ക് പുറത്തും ഹോട്ടലിന്റെ പ്രധാന കവാടത്തിലുമായി മൂന്ന് പൊലീസുകാര്‍ കാവല്‍ നിന്നു.

എന്നാല്‍, ഹുബ്ബള്ളി ഗോകുല റോഡ് പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ലംഘിച്ച് കൊലക്കേസ് പ്രതിയെ കാമുകിക്കൊപ്പം ലോഡ്ജില്‍ താമസിക്കാന്‍ അനുവദിച്ചുവെന്ന വിവരങ്ങള്‍ നേരത്തെ തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ചിരുന്നു. പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാവല്‍ നിന്ന പൊലീസുകാര്‍ക്കെതിരെ കേസെടുത്തു.

ബെല്ലാരിയിലടക്കം നിരവധി ഭൂമിതട്ടിപ്പ് കേസുകള്‍ ബച്ചാഖാന് എതിരെയുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ എന്നയാളെ ഹുബ്‌ളിയില്‍ വച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബച്ചാഖാന്‍ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബച്ചാഖാന്‍ പൊലീസ് വലയിലായത്. ഇതിന് ഇടയിലാണ് പൊലീസിന്റെ വഴിവിട്ട സഹായം. രഹസ്യവിവരത്തെ തുടര്‍ന്ന് മഫ്ത്തിയിലെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ബച്ചാഖാനെയും കാമുകിയേയും പൊലീസുാകരെയും കൈയ്യോടെ പിടികൂടി. സിഐ അടക്കം എട്ട് പൊലീസുകാര്‍ക്ക് എതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി.

 

Back to top button
error: