NEWS

ലിബിയയില്‍ ചാവേറാക്രമണത്തിൽ  കൊല്ലപ്പെട്ടത് മലയാളി; അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ലിബിയയില്‍ ഐസിസിന് വേണ്ടി ചാവേര്‍ ആക്രമണം നടത്തിയത് മലയാളിയാണെന്ന് സ്ഥിരീകരിച്ചു.
 ലിബിയന്‍ പട്ടണമായ സിര്‍ത്തില്‍ ആണ് ആക്രമണം ഉണ്ടായത്.അബു ബക്കര്‍ അല്‍-ഹിന്ദി എന്നയാളാണ് കൊല്ലപ്പെട്ടത്.ഇയാൾ കേരളത്തിലെ ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണെന്നും ഗൾഫിൽ ജോലി നോക്കവെയാണ് മതം മാറി ഐസിസിൽ ചേർന്നതെന്നും സംഘടനയുടെ മുഖപത്രത്തിൽ പറയുന്നു.സംഭവത്തെപ്പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘ആഫ്രിക്കയില്‍ കൊല്ലപ്പെടുന്ന ഇന്ത്യയില്‍ നിന്നുള‌ള ആദ്യ രക്തസാക്ഷി’ എന്നാണ് ഐസിസ് ഇയാളെക്കുറിച്ച്‌ പറയുന്നത്.കേരളത്തില്‍ നിന്നുള‌ള യുവാവാണ് സിര്‍ത്തില്‍ ചാവേര്‍ ആക്രമണത്തില്‍ മരിച്ചതെന്നും ഇയാള്‍ എങ്ങനെ ഐസിസില്‍ എത്തിയെന്നും സംഘടനയുടെ മുഖപത്രമായ ‘വോയിസ് ഓഫ് ഖൊറെസ’നില്‍ വന്ന ലേഖനത്തില്‍ പറയുന്നുണ്ട്.തുടർന്നാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചത്.

Back to top button
error: