സിനിമയുടെ ഏറ്റവും വളക്കൂറുള്ള മണ്ണാണ് മലബാർ. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഏറെയും നടക്കുന്നത് വ്യവസായ നഗരമായ കൊച്ചിയിലും. പതിവു രീതിയിൽ നിന്നും മാറി ഒരു പുതിയ സിനിമയുടെ പ്രഖ്യാപനം ചിങ്ങം ഒന്നാം തീയതി (ആഗസ്റ്റ് 17) ബുധനാഴ്ച്ച വൈകുന്നേരം കോഴിക്കോട് ഗോകുലം ഗലേറിയാ മാളിൽ നടന്നു. ചലച്ചിത്ര പ്രേമികൾക്ക് ആവേശം പകർന്നു കൊണ്ട് ഹൃദ്യമായ ഒരു സായം സന്ധ്യയാണ് ഇവിടെ അരങ്ങേറിയത്.
മലയാളത്തിലെ ഏറ്റം മികച്ച ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ബ്രൂസ്ലി’ യുടെ പ്രഖ്യാപനമാണ് തിങ്ങിനിറഞ്ഞ പ്രേക്ഷകരുടെ നീണ്ടകരലോഷങ്ങൾക്കിടയിൽ നടന്നത്.
മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റായ ‘പുലി മുരുകൻ’ അണിയിച്ചൊരുക്കിയ വൈശാഖും- ഉദയ് കൃഷ്ണയുമാണ് ഈ ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തും.
പാൻ ഇൻഡ്യൻ സിനിമയായി വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലെ യുവനായകനും അക്ഷൻ രംഗങ്ങളിൽ അതീവ മികവു പുലർത്തുന്ന നടനുമായ ഉണ്ണി മുകുന്ദനാണ് ബ്രൂസ് ലി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൂപ്പർ താരപരിവേഷത്തിന് ഏറ്റവും അനുയോജ്യമായ
ഒരു കഥാപാത്രമായിരിക്കും ബ്രൂസ്ലി.
ചടങ്ങിൽ ഗോകുലം ഗോപാലനാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്.
എന്നും മികച്ച സിനിമകൾ നിർമ്മിക്കുകയെന്നതാണ് ഗോകുലം മൂവീസ് ലക്ഷ്യമിടുന്നതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.
മുളകുപാടം ഫിലിംസുമായി സഹകരിച്ച് നിർമ്മിക്കുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിൻ്റെ പ്രഖ്യാപനവും ഈ ചടങ്ങിൽ വച്ച് ഗോകുലം ഗോപാലൻ നടത്തി.
ടോമിച്ചൻ മുളകുപാടം, ബിഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണൻ, പി.വി ഗംഗാധരൻ, മുൻ മന്ത്രി സി.കെ.നാണു. ചലച്ചിത്ര താരങ്ങളായ ഉണ്ണി മുകുന്ദൻ, ദുർഗാ കൃഷ്ണ, ചാന്ദ്നി ശ്രീധർ എന്നിവരും വൈശാഖ്, ഉദയ്കൃഷ്ണ, ബൈജു ഗോപാലൻ, ഛായാഗ്രാഹകൻ ഷാജികുമാർ, കൃഷ്ണമൂർത്തി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ദേശത്തിനും ഭാഷക്കും അതിർവരമ്പുകളില്ലാതെ ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരു പോലെ ആസ്വദിക്കുവാൻ പോരും വിധത്തിലുള്ള ഒരു ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ വൈശാഖ് വെളിപ്പെടുത്തി.
അക്ഷൻ രംഗങ്ങളിൽ ലോകമെമ്പാടും ‘ആൾക്കാർ ഹീറോ’ ആയി കാണുന്ന ബ്രൂസ് ലിയുടെ ആക്ഷൻ രംഗങ്ങളോട് കടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കുമിതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും പറഞ്ഞു
ഇൻഡ്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമാരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിൻ്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്..
ഉണ്ണി മുകുന്ദനെ നായകനാക്കി ‘മല്ലു സിംഗ്’ സംവിധാനം ചെയ്തതിനു ശേഷം പന്ത്രണ്ടു വർഷം കഴിഞ്ഞാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് ഓർമ്മപ്പെടുത്തി.
മലയാളത്തിൽ നിന്നും ഉണ്ണി മുകുന്ദൻ മാത്രമേ ഈ ചിത്രത്തിൽ അഭിനയിക്കുന്നുള്ളു. പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്,
ഛായാഗ്രഹണം.ഷാജികുമാർ.
കലാസംവിധാനം – ഷാജി നടുവിൽ
കോ- പ്രൊഡ്യൂസേർസ്.- ബൈജു ഗോപാലൻ – വി .സി .പ്രവീൺ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ
മലയാളപ്പിറവിയായ നവംബർ മാസം ഒന്നാം തീയതി ചിത്രീകരണമാരംഭിക്കും.
മുംബൈ, പൂന, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്.
വാർത്ത – വാഴൂർ ജോസ്.
ഫോട്ടോ – പ്രേംലാൽ പട്ടാഴി.