കേരളീയ സദ്യയുടെ വിഭവങ്ങളില്‍ എരിവും പുളിയും ഉപ്പും മധുരവുമെല്ലാമുണ്ട്.ഇതെ ല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.ഉപ്പേരി, പപ്പടം, പഴം, പായസം, സാമ്പാറ്, അവിയല്‍, കാളന്‍, ഓലന്‍, എരിശ്ശേരി, തോരന്‍, പരിപ്പ്, പച്ചടി, പുളിശ്ശേരി, അച്ചാര്‍-എന്നിങ് ങനെ പോകുന്നു സദ്യയിലെ വിഭവങ്ങളുടെ ലിസ്റ്റ്.
വൈറ്റമിൻ സി,ഫോസ്ഫറസ്,എന്നിവ അധികമായി അടങ്ങിയിരിക്കുന്ന അവിയൽ അമിത വണ്ണം കുറയ്ക്കാൻ നല്ലതാണ്.തേങ്ങാപ്പാലും കുമ്പളങ്ങയും ചേരുമ്പോൾ കൃമിശല്യം കുറയും. ശരീരത്തിലെ മെറ്റബോളിക് ടോക്സിനുകളെ ആഗിരണം ചെയ്യാനുള്ള കഴിവും ഇതിനുണ്ട്.
ചൂടുചോറിൽ ചേർക്കുന്ന സാമ്പാർ പച്ചക്കറികളും പരിപ്പും ചേർന്ന പോഷകമാണ്.ഇതിൽ ചേർക്കുന്ന മല്ലി പ്രമേഹ മരുന്നാണ്.കായം വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയിട്ടുള്ള വിഭവമാണു രസം. പ്രോട്ടീൻ കലവറയാണു കൂട്ടുകറി. ഇഞ്ചിക്കറിയാവട്ടെ നൂറുകറിയുടെ ഗുണം ചെയ്യും.ആകെ മൊത്തത്തിൽ സമ്പൂർണ ആരോഗ്യ പാക്കേജ് ആണ് സദ്യ.
പരിപ്പും നെയ്യും കൂട്ടിയാണു സദ്യ തുടങ്ങുന്നത്.പ്രോട്ടീൻ കലവറയാണു പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും.ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഓക്സിഡന്റുകളാണു കുർകുമിനിലുള്ളത്.സദ്യയിലൂടെ നല്ല അളവ് ആന്റി ഓക്സിഡന്റ് ശരീരത്തിലെത്തും.നൂറു ഗ്രാം ഭക്ഷണം കഴിച്ചാൽ അതിൽ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം.ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പു കൂടിയേതീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇൻവെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഊണ്.പായസത്തിൽക്കൂടി നെയ്യ് എത്തുമ്പോൾ കഴിച്ചതൊന്നും വേസ്റ്റാവില്ലെന്ന ഉറപ്പും കിട്ടും.
സദ്യ വാഴയിലയിൽ തന്നെ കഴിക്കണമെന്നു പറയാൻ കാരണം ഇത്രയും വിഭവങ്ങൾ ഒരുമിച്ച് പ്ലേറ്റിൽ കൊള്ളാത്തതുകൊണ്ടല്ല.വാഴയിലയിൽ ഇജിസിജി പോലുള്ള പോളിഫെനോൾ എന്ന സസ്യ അധിഷ്ഠിത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട് (ഇത് ഗ്രീൻ ടീയിലും അടങ്ങിയിട്ടുണ്ട്).കാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളാണ് പോളിഫെനോളുകൾ.ഇലകളിൽ വിളമ്പുന്ന ഭക്ഷണം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും വലിച്ചെടുക്കുകയും നമുക്കതിന്റെ ഗുണം പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ, വാഴയിലയിൽ ആൻറി ബാക്ടീരിയൽ ഉൾപ്പടെ ധാരാളം ഗുണങ്ങളുണ്ട്.
കേരള സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിലാണ് ലോ കത്തെ തന്നെ ഏറ്റവും വലിയ സദ്യ വിളമ്പുന്നത്.25,000ത്തോളം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ്.കേരളത്തിലെ ഏറ്റവും പ്രശസ്തരായ ദേഹണ്ഡക്കാരാണ് യു വജനോത്സവത്തിന് സദ്യ തയ്യാറാക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ പന്തലുകളിലാണ് ഇങ്ങനെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സദ്യവിളമ്പുന്നത്.മറ്റൊന്ന് ആറൻമുള വള്ളസദ്യ ആണ്.