ആഡൂർ : പുഴയിലൂടെ ഒഴുകി വന്ന തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു.കാസർകോട് ആഡൂരിലാണ് സംഭവം.
ആഡൂര് കുണ്ടാര്‍ പര്ളക്കായിയിലെ രേഖോജിറാവുവിന്റെ ഭാര്യ ജലജാക്ഷി(65)യാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീടിനു സമീപത്തെ പുഴയില്‍ തേങ്ങ ഒഴുകിവരുന്നത് കണ്ട ജലജാക്ഷി അതു പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടയില്‍ കാല് തെന്നി പുഴയില്‍ വീഴുകയാണുണ്ടായത്.
വൈകുന്നേരം 6.30 ഓടെ അച്ചനടി പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.