ന്യൂഡല്‍ഹി: ഇലക്ട്രോണിക് മാലിന്യം കൂടുന്നത് തടയാന്‍ നിര്‍ദേശം മുന്നോട്ടുവച്ച് കേന്ദ്രം. മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതു ചാര്‍ജര്‍ അല്ലെങ്കില്‍ ചാര്‍ജിങ് പോര്‍ട്ട് മതിയെന്നാണ് നിര്‍ദേശം.
യൂറോപ്യന്‍ യൂണിയന് നേരത്തെ മുന്നോട്ടുവച്ചതിനു സമാന നിര്‍ദേശമാണ് കേന്ദ്രവും ഇപ്പോള്‍ ഉയര്‍ത്തുന്നത്. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം ഇക്കാര്യം ഉന്നയിച്ചു.
ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ചുള്ള ചാര്‍ജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവയില്‍ ഉപകരണങ്ങളില്‍ ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ മാത്രമാക്കി ഏകീകരിച്ചാല്‍ മാലിനത്തിന്റെ അളവ് കുറയ്ക്കാം. കൂടാതെ ഉപഭോക്താക്കള്‍ക്ക് പണവും ലാഭിക്കാം. ഇതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.