ആശുപത്രിയുടെ പുറത്ത് മാധ്യമങ്ങൾ ,അകത്ത് എം ശിവശങ്കർ ,കാത്ത് അന്വേഷണ ഏജൻസികളും
എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എത്തിയ കസ്റ്റംസ് ഇന്നലെ നടത്തിയത് അറസ്റ്റ് നീക്കമോ ?വൈകീട്ട് കസ്റ്റംസ് അധികൃതർ ശിവശങ്കറിന്റെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുമ്പോൾ ആണ് നെഞ്ച് വേദനയും ആശുപത്രിയിൽ പ്രവേശിപ്പിക്കലും .ഇത് വരെ ചോദ്യം ചെയ്യാൻ ശിവശങ്കർ എത്തിയിരുന്നത് സ്വന്തം കാറിൽ ആയിരുന്നു .അതാണ് കസ്റ്റംസ് എത്തിയത് അറസ്റ്റിനാണോ എന്ന സംശയം ഉണ്ടാക്കിയത് .
ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇ ഡിയെ വിലക്കിയിട്ടുണ്ട് .ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ 23 നു പരിഗണിക്കുകയും ചെയ്യും .ഈ സാഹചര്യത്തിലാണ് മറ്റൊരു അന്വേഷണ ഏജൻസി സ്വന്തം വാഹനത്തിൽ എത്തി ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോയത്
അതിനിടയിൽ ആണ് നെഞ്ചുവേദനയെന്നു ശിവശങ്കർ പറയുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും..ഒരു വേള കസ്റ്റംസ് ആശുപത്രിയിൽ നിലയുറപ്പിക്കുകയും ചെയ്തു .ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം ചർച്ച ചെയ്യാനിരുന്ന എല്ലാ മാധ്യമങ്ങൾക്കും ക്യാമറക്കണ്ണുകൾ ആശുപത്രിയിലെയ്ക്ക് തുറന്നുവെക്കേണ്ടി വന്നു .