മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 35.78 പോയിന്റ് താഴ്ന്ന് 58,817.29ലും നിഫ്റ്റി 9.70 പോയിന്റ് നഷ്ടത്തില്‍ 17,534.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മികച്ച തൊഴില്‍ ഡാറ്റയ്ക്കൊപ്പം പണപ്പെരുപ്പ നിരക്ക് കൂടിയതോതില്‍ നിലനിന്നാല്‍ ഫെഡ് റിസര്‍വ് കടുത്ത സമീപനം സ്വീകരിക്കാനിടയുണ്ടെന്ന വിലയിരുത്തല്‍ വിപണിയില്‍ പ്രതിഫലിച്ചു.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്നോളജീസ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.