NEWS

പദ്ധതികൾ അമിത് ഷായെ അറിയിച്ചിരുന്നു, ചിരാഗ് പാസ്വാന്റെ പ്രസ്താവനയിൽ ഉത്തരം മുട്ടി ബിജെപി

ബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ വിട്ട് ജെഡിയു സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കാനുള്ള തീരുമാനം അമിത് ഷായെ അറിയിച്ചിരുന്നതായി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ.നിതീഷിനെതിരായ നീക്കത്തെ കുറിച്ച് പറഞ്ഞപ്പോൾ അമിത് ഷാ മൗനം പാലിച്ചെന്നും ചിരാഗ് പറഞ്ഞു.ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയുമായും താൻ ചർച്ച നടത്തിയതായി ചിരാഗ് വെളിപ്പെടുത്തി.

ബീഹാർ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഉള്ള തീരുമാനം രാം വിലാസ് പാസ്വാന്റേത് ആയിരുന്നു.2005ൽ ഈ തന്ത്രം പ്രയോഗിച്ചപ്പോൾ ആയിരുന്നു ലാലു പ്രസാദ് യാദവിന്റെ പതനം. ഇത്തവണ നിതീഷിന്റെ അന്ത്യമായിരിക്കുമെന്നും ചിരാഗ് പറഞ്ഞു.

Signature-ad

ചിരാഗ് പാസ്വാന്റെ വെളിപ്പെടുത്തൽ വെട്ടിലാക്കിയിരിക്കുന്നത് ബിജെപിയെ ആണ്. ബിജെപിയുടെ അറിവോടെയാണ് സഖ്യകക്ഷിയായ ജെ ഡി യുവിനെതിരെ എൽജെപി നിലപാട് എടുത്തിരിക്കുന്നത് എന്ന് വെളിപ്പെട്ടിരിക്കുകയാണ്. കൂടെ നിന്ന് ബിജെപി വഞ്ചിക്കുകയാണോ എന്ന സംശയം നിതീഷ് കുമാറിന് ഉണ്ട്. ബിജെപി നേതാക്കൾ തന്നെ രാജിവച്ച് എൽജെപിയിൽ ചേർന്ന് ജെ ഡി യു സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് നിതീഷ് സംശയിക്കുന്നു.

Back to top button
error: