ചേര്‍ത്തല: പാണാവള്ളിയില്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന രണ്ട് പേര് മരിച്ചു. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ വാലുമ്മേല്‍ പരേതനായ രാജപ്പനാചാരി-സരോജിനി ദമ്പതികളുടെ മകന് രാജേഷ് (46), ഏഴാം വാര്‍ഡില്‍ മറ്റത്തില്‍ പരേതരായ പത്മനാഭന്-പാര്‍വതി ദമ്പതികളുടെ മകന് എം.പി. തിലകന്(60) എന്നിവരാണ് മരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷ് ഇന്നലെ ഉച്ചയോടെയും തിലകന് െവെകിട്ടുമാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ വിഷ്ണുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ വന്ദനം തറമേല്‍ ധനപാല്‍ (55) മറ്റത്തില്‍ അരുണ്‍ കുമാര്‍ (35) എന്നിവര്‍ ചികില്‍സയിലാണ്.
പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് പെയിന്റിങ് ജോലിക്ക് എത്തിയതായിരുന്നു തിലകന്. രാജേഷ് വെല്‍ഡിങ് ജോലിക്കും. എന്നാല്‍ തിങ്കളാഴ്ച െവെകിട്ട് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടാകുകയായിരുന്നു. ക്ഷേത്ര െമെതാനത്താണ് ദേവസ്വം ഓഫീസും വെടിപ്പുരയും സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്ത് വെല്‍ഡിങ് നടക്കുന്നതിനിടെ തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
രാജേഷിന്റെ മൃതദേഹം സംസ്കരിച്ചു. ഭാര്യ അശ്വതി. മക്കള്‍: ശ്രീലക്ഷമി, ശ്രീബാല. ഇന്നാണ് തിലകന്റെ സംസ്കാരം. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം, കുമാരനാശാന് സാംസ്കാരിക വേദി പ്രസിഡന്റ്, നീലംകുളങ്ങര മഹാവിഷ്ണു ക്ഷേത്ര ദേവസ്വം പ്രസിഡന്റ് എന്നീ നിലകളില്‍ തിലകന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ അനിത. മക്കള്‍: അനന്തു, അശ്വന്ത്.