ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വാട്സ് ആപ്പില്‍ വധഭീഷണി. പൊലീസിന്റെ ടെക്സ്റ്റ് ഹെല്‍പ്പ് ലൈനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. അന്വേഷണത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തതായി ലഖ്നൗ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡയല്-112 ഹെല്‍പ്പ് ലൈനിലെ വാട്ട്സ്ആപ്പ് നമ്പറില്‍ ഷാഹിദ് എന്ന വ്യക്തിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് നേരെ ബോംബെറിയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായി പിടിഐയോട് പൊലീസ് പറഞ്ഞു. ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഹെഡ്ക്വാര്‍ട്ടേഴ്സ് സ്റ്റേഷന് കമാന്‍ഡര്‍ സുഭാഷ് കുമാര്‍ പറഞ്ഞു. പ്രതികളെ പിടികൂടാന്‍ നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും സൈബര്‍ സെല്ലും നിരീക്ഷണ സംഘങ്ങളും ഇതിനായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.