പയ്യന്നൂര്‍ ഫണ്ട്വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ചുള്ള മാര്‍ഗരേഖ പുറത്തിറക്കിയത്. പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം, പരിപാടികള്‍ നടത്തല്‍, മറ്റു ചെലവുകള്‍ എന്നിവ ജനങ്ങളില്‍ നിന്നും പിരിവെടുത്തുവേണം നടത്താന്‍. എന്നാല്‍ ഇതു രസീതി മുഖേനെയായിരിക്കണമെന്നും ഒരാള്‍ തനിച്ചു ഫണ്ട് ശേഖരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
ഫണ്ടു പിരിച്ചതിന്റെ കണക്ക് തൊട്ടടുത്ത കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കുകയും അംഗീകാരം വാങ്ങുകയും ചെയ്യണം. മിനുട്സ് ബുക്കില്‍ ചേര്‍ക്കുന്ന കണക്ക് പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന വരവു ചെലവ് കണക്കുകളില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് നിര്‍ദ്ദേശമുണ്ട്.
ജില്ലാകമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ച സംസ്ഥാന കമ്മിറ്റി എല്ലാഘടകങ്ങള്‍ക്കും ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ബ്രാഞ്ച് യോഗങ്ങള്‍ മുതല്‍ ഏരിയാകമ്മിറ്റിയില്‍ വരെ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടിങും ചര്‍ച്ചയും നടത്തും. ഈതീരുമാനത്തിലുള്ള വിയോജിപ്പുകള്‍ ബന്ധപ്പെട്ട ഘടകത്തില്‍ ഉന്നയിച്ചതിനു ശേഷം മേല്‍ക്കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താം. അതേ സമയം പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും നടത്തുന്ന വായനശാലകള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ഗ്രാമീണ സമ്ബാദ്യപദ്ധതിയെന്ന പേരില്‍ ചിട്ടിയടക്കമുള്ളതു നിത്യചെലവുകള്‍ക്കായി നടത്തുന്നതില്‍ വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍ ഇതിനായി പാര്‍ട്ടിയുടെ ലേബലുപയോഗിക്കരുതെന്നും സാമ്ബത്തിക ബാധ്യതയോ ക്രമക്കേടുകളോയുണ്ടായാല്‍ നടത്തിപ്പുകാര്‍ തന്നെ ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.