NEWS

കാലിത്തീറ്റയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർക്കുന്നതായി പരാതി

പത്തനംതിട്ട: കാലിത്തീറ്റയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർക്കുന്നതായി പരാതി.ഇതുമൂലം പശുക്കളുടെ ആരോഗ്യം ക്ഷയിക്കുകയും പലതും ചത്തൊടുങ്ങുകയും ചെയ്യുന്നു.
കാലികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം എന്ന നിലയിലാണ് വിവിധതരം ആന്‍റിബയോട്ടിക് ഉൾപ്പടെ ചേർത്ത കാലിത്തീറ്റകൾ മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്നത്.ഇത് താൽക്കാലികമായി ഗുണം ചെയ്യുമെങ്കിലും ദീർഘകാലമായുള്ള ഉപയോഗം കാലികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.
കാലിത്തീറ്റയില്‍ ആന്‍റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നത് വികസിതരാജ്യങ്ങളില്‍ വർഷങ്ങൾക്കു മുൻപേ  നിരോധിച്ചിട്ടുള്ളതാണ്.എന്നാൽ ഇന്ത്യയിൽ ഇതിന് വിലക്കില്ലാത്തതും ഇത്തരക്കാർക്ക് പ്രചോദനമാകുന്നു.
ഇത്തരം തീറ്റകൾ നൽകുന്ന കാലികളുടെ പാലും മാംസവും ഉപയോഗിക്കുന്നത് മനുഷ്യരുടെ  ആരോഗ്യത്തെയും ബാധിക്കും എന്നതിനാൽ വേണ്ട പരിശോധനകൾ നടത്തി ഈ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നാണ്  ആവശ്യം.

Back to top button
error: