ഇലവുംതിട്ട: പതിനാലുകാരിയെ െലെംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മെഴുവേലി അയത്തില്‍ സനു നിവാസില്‍ സുനു സജീവ(24) നാണ് പിടിയിലായത്. മില്‍മ വാഹനത്തിലെ ഡ്രൈവറായ പ്രതി പെണ്‍കുട്ടിയുമായുള്ള പരിചയം മുതലാക്കി ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരിയിലാണ് സംഭവം.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട ഡിവൈ.എസ്.പി: എസ്. നന്ദകുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി: കെ.എ. വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വീട്ടില്‍നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ ഡി. ദീപു, എസ്.ഐ. ആര്‍. വിഷ്ണു, എസ്.സി.പി.ഒമാരായ സന്തോഷ് കുമാര്‍, രജിന്‍, ധനൂപ്, പ്രശാന്ത്, സി.പി.ഒമാരായ ശ്യാം കുമാര്‍, അനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.