ചെന്നൈ: തമിഴ്‌നാട്ടില്‍ വിവിധ സിനിമാ നിര്‍മാതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തമിഴ് സിനിമയിലെ പ്രമുഖ നിര്‍മാതാക്കളും വിതരണക്കാരുമായ എസ്.ആര്‍. പ്രഭു, കലെയ്പുള്ളി താണു, അന്‍പുചെഴിയാന്‍, ജ്ഞാനവേല്‍ രാജ തുടങ്ങിയവരുമായി ബന്ധപ്പെട്ട 40-ലേറെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ ഇവരുടെ ഓഫീസുകളിലും വീടുകളിലും ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്‍പുചെഴിയാന്റെ നുഗമ്പാക്കത്തെ വീട്ടില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തിയത്. ചെന്നൈയ്ക്ക് പുറമേ മധുരയിലെ വിവിധ കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടക്കുന്നുണ്ട്.