റാന്നി: റാന്നി-തിരുവല്ല റൂട്ടിൽ വെണ്ണിക്കുളം കല്ലുപാലത്തിൽ നിന്നും കാർ തോട്ടിലേക്ക് മറിഞ്ഞ് മരിച്ച പൂവൻമല ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ വി.എം.ചാണ്ടി (47), മക്കളായ ഫേബ (24), ബ്ലെസി (19) എന്നിവരുടെ സംസ്കാരം നാളെ 11ന് ഇടുക്കി അണക്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.
ഇന്നലെ രാവിലെ 7.10നായിരുന്നു അപകടം.ബസിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിയുകയായിരുന്നു.മണിമലയാർ കരകവിഞ്ഞ് തോട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ അടിത്തട്ടിലേ
ചർച്ച് ഓഫ് ഗോഡ് ഇന്ത്യ പൂവന്മല സഭയുടെ പാസ്റ്ററാണ് ചാണ്ടി. ഷാന്റിയാണ് ഭാര്യ.മക്കൾ ഇരുവരും പരുമല കോളജിലെ വിദ്യാർഥികളായിരുന്നു.