ധാക്ക: ബംഗ്ലാദേശില്‍ ട്രെയിന്‍ മിനി ലോറിയില്‍ ഇടിച്ച് 11പേര് മരിച്ചു.ബംഗ്ലാദേശിലെ ചാട്ടോഗ്രാം ജില്ലയില്‍ റെയില്‍ ക്രോസിങിലാണ് സംഭവം.
അമന് ബസാറിലെ ‘ആര് ആന്‍ഡ് ജെ പ്ലസ്’ എന്ന കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് അപകടത്തില്‍പ്പെട്ടത്.ഇവർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു.
മിനി ബസിനെ ധാക്കയിലേക്ക് പോയ പ്രൊഭതി എക്സ്പ്രസ് റെയില്‍ ക്രോസിങിലില് വെച്ച് ഇടിക്കുകയായിരുന്നെന്നും ഒരു കിലോമീറ്ററോളം വലിച്ചിഴച്ചുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് അപകടമുണ്ടായത്.