NEWS

മഴ കനക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇടുക്കി ഡാം, ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാം തുറക്കുന്നതിന്‌ മുന്നോടിയായുള്ള ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട്‌ പുറപ്പെടുവിച്ചു

കനത്ത മഴയെ തുടർന്ന്‌ ഇടുക്കി സംഭരണയിലെ ജലനിരപ്പ്‌ 2391.04 അടിയിലെത്തിയപ്പോളാണ്‌ ആദ്യ ജാഗ്രതാ നിർദ്ദേശം നൽകിയത്‌. സ്‌ഥിതിഗതികൾ ഡാം സുരക്ഷാവിഭാഗം വിലയിരുത്തുകയാണ്. ഒക്‌ടോബർ 20ന്‌ മുൻപേ ജലനിരപ്പ്‌ 2396.85 അടിയിൽ എത്തിയാൽ ഓറഞ്ച്‌ അലർട്ടും 2397.85 അടിയിലെത്തിയാൽ റെഡ്‌ അലർട്ടും നൽകും.

Signature-ad

ജലനിരപ്പ്‌ 2398.85 അടിയാകുമ്പോഴാണ്‌ ഡാം തുറക്കുക. ഡാം തുറക്കുന്നതിന്‌ മുന്നോടിയായി ജില്ലആ ആസ്‌ഥാനത്ത്‌ കൺട്രോൾ റും തുറന്നു. 9496011994 എന്ന നമ്പറിൽ ബന്ധപ്പെടാം.

Back to top button
error: