ഹിന്ദു മുസ്‌ലിം ഐക്യം പറയുന്ന പരസ്യം പിൻവലിച്ച് തനിഷ്‌ക്
തങ്ങളുടെ പുതിയ പരസ്യം ടെലിവിഷൻ ചാനലുകളിൽ നിന്ന് പിൻവലിക്കാൻ നിർബന്ധിതരായി തനിഷ്‌ക് ജ്വല്ലറി ഗ്രൂപ് .മുസ്‌ലിം വീട്ടിലേയ്ക്ക് വിവാഹം കഴിച്ചു വന്ന മരുമകളെ ആ വീട് സ്വന്തം മകളെ പോലെ ഏറ്റെടുക്കുന്ന പരസ്യമാണ് പിൻവലിക്കേണ്ടി വന്നത് .
പരസ്യത്തിനെതിരെ ഒരു വിഭാഗം സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നു .തനിഷ്‌ക്കിനെ ബഹിഷ്കരിക്കാൻ ആഹ്വാനവും വന്നു .പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ആരോപണം .
This is really sad! How can a brand as strong as Tanishq from the House of Tata's chicken out based on trolls? In fact the trolls were helping you get more visibility for your ad. #Tanishq #Advertising . https://t.co/kNiuvJunUu
— Raj Nayak (@rajcheerfull) October 13, 2020
“ഏകത്വം “എന്ന പരമ്പരയിലെ പരസ്യമാണ് തനിഷ്‌ക്കിന് പിൻവലിക്കേണ്ടി വന്നത് .അതേസമയം പരസ്യം പിൻവലിച്ച നടപടിയെ വിമർശിച്ച് പ്രമുഖർ രംഗത്ത് വന്നു .നമുക്കെന്താണ് സംഭവിക്കുന്നത് എന്നാണ് ചോദ്യം .ഹർഷ് ഗോയങ്കയും ശോഭ ഡെയുമൊക്കെ പരസ്യം പിൻവലിച്ച നടപടിയെ വിമർശിച്ച് രംഗത്ത് വന്നു .
Good for you @TanishqJewelry . If only we had more ads like this sensitive and brilliant one promoting love between different communities, India would be a far better place for all. Shame on trolls. #downwithbigotry
— Shobhaa De (@DeShobhaa) October 12, 2020