കണ്ണൂര്‍: വീട്ടില്‍ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ട അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധര്‍മ്മടത്താണ് സംഭവം.
ധര്‍മടം മോസ് കോര്‍ണറില്‍ ശ്രീ സദനത്തില്‍ സദാനന്ദന്‍ (63) ആണ് കുഴഞ്ഞു വീണ് മരിച്ചത്. സദാനന്ദന്റെ മകന്‍ ദര്‍ശന്‍ (26)ന്റെ മരണത്തില്‍ മനംനൊന്ത് കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ കിടപ്പ് മുറിയില്‍ രാവിലെ മകന്‍ ദര്‍ശനെ തൂങ്ങിയമരിച്ച നിലയില്‍ കണ്ട് സദാനന്ദന്‍ കുഴഞ്ഞുവീണു. ഉടന്‍തന്നെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.