NEWS

ഇനിയും പിടിതരാതെ മൺസൂൺ ബമ്പർ ജേതാവ്

തിരുവനന്തപുരം: ആർക്കാണ് മൺസൂൺ ബമ്പറിന്റെ 10 കോടി അടിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ആ ഭാഗ്യശാലിയാരെന്ന കാത്തിരിപ്പിലാണ് ലോട്ടറി ഡയറക്ടറേറ്റും ഏജന്റും.ഭാഗ്യശാലി ഇതേവരെ ബാങ്കിനെയോ, ലോട്ടറി ഡയറേക്ടറേറ്റിനെയോ സമീപിച്ചിട്ടില്ല.

ജൂലൈ 17നാണ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്ബര്‍ നറുക്കെടുത്തത്. MA 235610 എന്ന നമ്ബറിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം. നറുക്കെടുപ്പ് നടന്ന് രണ്ടാഴ്ച പിന്നിടുമ്ബോഴും ഭാ​ഗ്യശാലി കാണാമറയത്ത് തന്നെയാണ്.

 

Signature-ad

 

 

നെടുമ്ബാശേരി വിമാനത്താവളത്തിലാണ് ആലുവ സഹായി ലോട്ടറി ഏജന്‍സി വിറ്റ ഈ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ലോട്ടറി കച്ചവടക്കാരായ പി.കെ വര്‍ഗീസിന്റെ ഭാര്യ റോസിയാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. വിമാനത്താവളത്തില്‍ വിറ്റതിനാല്‍ യാത്രക്കാരാണോ ടിക്കറ്റ് വാങ്ങിയതെന്ന സംശയം നിഴലിക്കുന്നുണ്ട്. 90 ദിവസത്തിനുള്ളില്‍ ഭാഗ്യശാലി ലോട്ടറി ഹാജരാക്കിയാല്‍ മതി. അതുകഴിഞ്ഞ് ലോട്ടറിയുമായി ആരുമെത്തിയില്ലെങ്കില്‍ ഇത് സര്‍ക്കാരിലേക്ക് വകയിരുത്തും.

 

 

വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായ 10 കോടി അടിച്ചത് തിരുവനന്തപുരം എയർപോർട്ട് പരിസരത്ത് വിറ്റ ടിക്കറ്റിനായിരുന്നു.അതേസമയം ഓണം ബംബർ ടിക്കറ്റ് വിൽപന 50 ലക്ഷം കടന്നു.ആകെ 95 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചിരിക്കുന്നത്.

Back to top button
error: