NEWS

കരിക്ക് വിറ്റ പണം പങ്കുവച്ചില്ല;സഹോദരനെ അടിച്ചു കൊന്നു

പാലക്കാട് :കരിക്ക് വിറ്റ പണം പങ്കുവയ്ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് അട്ടപ്പാടിയില്‍ സഹോദരനെ മരക്കഷ്‌ണം കൊണ്ട് അടിച്ചു കൊന്നു.

പുതൂര്‍ പഞ്ചായത്തിലെ പട്ടണക്കല്‍ ഊരിലെ മരുതനെയാണ് (47) സഹോദരന്‍ പണലി(37) കൊലപ്പെടുത്തിയത്.വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അമ്മ രങ്കിയുടെ പേരിലുള്ള തെങ്ങിന്‍ തോപ്പില്‍ നിന്ന് കരിക്ക് വിറ്റതുമായി ബന്ധപ്പെട്ട സാമ്ബത്തിക തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. വ്യാഴാഴ്ച രാവിലെ തോട്ടത്തിലെത്തിയ മരുതന്‍ കരിക്ക് ഇടുകയും വില്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ പണം സഹോദരനുമായി പങ്കുവെച്ചില്ല. ഇതേച്ചൊല്ലി നടന്ന വാക്കേറ്റത്തിനിടെയാണ് പണലി മരക്കഷ്‌ണം കൊണ്ട് മരുതനെ അടിച്ചത്.

Signature-ad

 

 

മരുതനെ കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം വിദഗ്ദ്ധ ചികിത്സക്ക് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Back to top button
error: