സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി
തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട് . മികച്ച നടൻ സുരാജ് വെഞ്ഞാറമ്മൂട്. ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.മികച്ച നടി കനി കുസൃതി.ചിത്രം ബിരിയാണി.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്.
മികച്ച ആണ്‍ ബാലതാരം വാസുദേവ് സജീവ്, മികച്ച പെണ്‍ ബാലതാരം കാതറിന്‍. മികച്ച ഛായാഗ്രഹകന്‍ പ്രതാപ് നായര്‍, മികച്ച തിരക്കഥാകൃത്ത് ഷാഹുല്‍ അലിയാര്‍, പ്രത്യേക ജൂറി പരാമര്‍ശം വി.ദക്ഷിണാമൂര്‍ത്തി, പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടന്‍ നിവിന്‍ പോളി ചിത്രം മൂത്തോന്‍, നടിമാര്‍ അന്നാബെന്‍ ചിത്രം ഹെലന്‍, പ്രിയംവദ, മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ചിത്രം കുമ്പളങ്ങി നൈറ്റ്സ്, മികച്ച സ്വഭാവ നടി സ്വാസിക ചിത്രം വാസന്തി.
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം, മികച്ച ചിത്രസംയോജകൻ: കിരൺദാസ് മികച്ച ഗായകൻ: നജീം അർഷാദ് മികച്ച ഗായിക: മധുശ്രീ നാരായണൻ, കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ് മികച്ച നവാഗതസംവിധായകൻ: രതീഷ് ദാസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.
കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ട്.