KeralaNEWS

ബഫര്‍ സോണ്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം അവ്യക്തവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതുമെന്ന് കേരള കാത്തലിക് ബിഷപ്പ് കോൺഫ്രൻസ്

ബഫർസോൺ വിഷയത്തിൽ ബുധനാഴ്ച എടുത്ത മന്ത്രിസഭായോഗ തീരുമാനം അഡ്വക്കറ്റ് ജനറലു‍മായുള്ള കൂടിയാലോചനകൾക്കു ശേഷമേ ഉത്തരവായി പുറത്തിറങ്ങൂ. മാത്രമല്ല നിയമവകുപ്പിന്റെ അംഗീകാരവും ലഭിക്കണം.

സുപ്രീം കോടതിയിൽ ഭേദഗതി ഹർജി നൽകുന്നതും നീളും. സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ വ്യക്തത വരുത്തണമെന്ന് വനം വകുപ്പിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്.
സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോമീറ്റർ, പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാൻ 2019 ഒക്ടോബർ 23ന് എടുത്ത മന്ത്രിസഭാ തീരുമാനത്തിൽ ഭേദഗതി വരുത്തിയ ശേഷമാകും ബുധനാഴ്ചത്തെ തീരുമാനം ഉത്തരവായി പുറത്തിറക്കു‍ക. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ തുടങ്ങിയവ ബഫർ സോണിൽനിന്നു പൂർണമായി ഒഴിവാക്കുന്നത് ഉത്തരവിൽ ഉൾപ്പെടുത്തും.

Signature-ad

ഈ വസ്തുതകൾ പരിഗണിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടും വിധമല്ല ജൂലൈ 27-ലെ മന്ത്രിസഭാ തീരുമാനമെന്ന് കേരള കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് അഭിപ്രായപ്പെട്ടു.

2019-ലെ മന്ത്രിസഭാ തീരുമാനം മുഖവിലക്കെടുത്താണ് സുപ്രീം കോടതി ബഫര്‍ സോണ്‍ സംബന്ധിച്ച് വിധി പ്രസ്താവിച്ചത്. അതുകൊണ്ടുതന്നെ ബഫര്‍ സോണ്‍ സംബന്ധിച്ച 2019-ലെ മന്ത്രിസഭാ തീരുമാനം പൂര്‍ണ്ണമായും പിന്‍വലിച്ചുകൊണ്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടിയാണ് സര്‍ക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്.

ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന ആവശ്യത്തോട് അനുഭാവപൂര്‍ണ്ണമായ തീരുമാനമല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ മന്ത്രിസഭാതീരുമാനവും ഭാവിയില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. വനാതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് വനത്തിനുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുകയാണ് വേണ്ടത്.

സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതു സ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം – വന്യജീവി വകുപ്പ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നടപടികള്‍ അംഗീകരിച്ചുവെന്ന് മന്ത്രിസഭാതീരുമാനം പ്രസിദ്ധീകരിച്ചിരി ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നടപടികളും രേഖകളും ജനങ്ങളുടെ അറിവിലേയ്ക്കായി വനം വകുപ്പ് പുറത്തുവിടണം.

മലയോരമേഖലയിലെ ജനങ്ങളും വനംവകുപ്പും തമ്മില്‍ വന്യജീവി അക്രമണത്തെ സംബന്ധിച്ചും, ഭുപ്രശ്നങ്ങള്‍ സംബന്ധിച്ചും കാലങ്ങളായി രൂപപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോള്‍
തന്നെ ബഫര്‍സോണ്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കും കേസുകള്‍ നടത്തുന്നതിനുമായി വനംവകുപ്പിനെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കും.

ആയതിനാല്‍ ജനങ്ങളുടെ ആശങ്കപൂര്‍ണ്ണമായും പരിഹരിക്കുംവിധം സര്‍ക്കാര്‍ ഉചിതമായ തീരുമാനം സ്വീകരിക്കണം.

സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ കൃത്യമായ ഡേറ്റാ സഹിതം സി.ഇ.സിയില്‍ നല്‍കേണ്ട അപ്പിലുകള്‍ സമര്‍പ്പിക്കുകയും വേണമെന്ന് കേരള കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് ആവശ്യപ്പെട്ടു.

ബഫർ സോൺ വിഷയത്തിൽ ബുധനാഴ്ച എടുത്ത മന്ത്രിസഭായോഗ തീരുമാനം അഡ്വക്കറ്റ് ജനറലു‍മായുള്ള കൂടിയാലോചനകൾക്കു ശേഷമേ ഉത്തരവായി പുറത്തിറങ്ങൂ. നിയമവകുപ്പിന്റെ അംഗീകാരവും ലഭിക്കണം. ഇതിന് ഒരാഴ്ചയോളമെടുക്കും.

സുപ്രീം കോടതിയിൽ ഭേദഗതി ഹർജി നൽകുന്നതും നീളും. സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ വ്യക്തത വരുത്തണമെന്ന് വനം വകുപ്പിനു നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണിത്.

സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാൻ 2019 ഒക്ടോബർ 23ന് എടുത്ത മന്ത്രിസഭാ തീരുമാനത്തിൽ ഭേദഗതി വരുത്തിയ ശേഷമാകും ബുധനാഴ്ചത്തെ തീരുമാനം ഉത്തരവായി പുറത്തിറക്കു‍ക. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ തുടങ്ങിയവ ബഫർ സോണിൽനിന്നു പൂർണമായി ഒഴിവാക്കുന്നത് ഉത്തരവിൽ ഉൾപ്പെടുത്തും.

Back to top button
error: