NEWS

പരിഭ്രാന്തി പരത്തി ട്രെയിനിൽ പാമ്പ്

കോഴിക്കോട്: തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്‌പ്രസില്‍ പാമ്ബിനെ കണ്ടെത്തിയത് പരിഭ്രാന്തിക്കിടയാക്കി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ട്രെയിന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പാമ്ബിനെ കണ്ടത്.
എസ് 5 സ്ലീപ്പര്‍ കംപാര്‍ട്‌മെന്‍റിലെ 28, 31 ബെര്‍ത്തുകള്‍ക്കു സമീപമാണ് ആദ്യം പാമ്ബിനെ കണ്ടത്.തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പാമ്ബിനെ കണ്ടെത്താനായില്ല.
പിന്നീട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ടിടിഇ തന്നെ പാമ്ബിനെ പിടികൂടിയതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്.

Back to top button
error: