മലപ്പുറം കിടു ആണ്, മലയാളി വേറെ ലെവലാണ്
അസാധാരണമായ രക്ഷാപ്രവർത്തനമാണ് ഇന്നലെ കരിപ്പൂരിൽ വിമാനം ദുരന്തമുണ്ടായപ്പോൾ കണ്ടത്. ആ പരിസരവാസികൾ ഒന്നാകെ കോമഡി മഹാമാരിയും പേമാരിയും കൂസാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മലപ്പുറംകാരുടെ കാരുണ്യ പ്രവർത്തിയെ കുറിച്ചാണ്. അതേ മലപ്പുറം കിടുവാണ് മലയാളി വേറെ ലെവലാണ്.
കരുതലുള്ള., മനുഷ്യത്വം മാത്രം കൈമുതലായുള്ള ഒരുപറ്റം മനുഷ്യർ. മലപ്പുറമാണ്. ഇവിടുള്ളവർക്ക് ഇങ്ങനെ ആവാനേ പറ്റൂ.
“ഞമ്മള് ഈ പരിസരത്ത് ഇള്ളതാണ്. വിമാനം കൊറേ നേരിയിനി എറങ്ങാൻ കയ്യാതെ പറക്ക്ണത് കണ്ടിരുന്നു. നല്ല മഴണ്ടേനി. പിന്നെ വല്ല്യൊരു സൗണ്ട് കേട്ടു. ഇവിടെ എത്തുമ്പ കണ്ടത് ജീവിതത്തിൽ മറക്കാനാത്ത രംഗാണ്. ഒരു വിമാനം ചിന്നിച്ചിതറിക്കിറക്കുന്നു. ആ ഒരു സമയത്ത് ഞമ്മക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല..
37 ആൾക്കാരെണ് ഈ കയ്യോണ്ട് രക്ഷപ്പെട്ത്തീത് ”
– ഒരു കൊണ്ടോട്ടിക്കാരൻ പറഞ്ഞു.
ആ രാത്രിയിൽ മഴയും തണുപ്പും കൊറോണയും ജാതിയും മതവും രാഷ്ട്രീയവും ഒന്നും വകവയ്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ അവർ ഓടിയെത്തിയത്. വിദേശത്ത് നിന്ന് വന്ന വിമാനമായതിനാൽ പലർക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവർ കാര്യമാക്കിയില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ നിന്നു.
തകർന്ന വിമാനത്തിൽ നിന്നും പ്രവാസികളെ ആംബുലൻസിന് പോലും കാത്തു നിൽക്കാതെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാനും സംഭവിച്ചെതെന്തന്നറിയാതെ കരയുന്ന പിഞ്ചു മക്കളെ ആശ്വസിപ്പിച്ച് രക്ഷകർത്താക്കളെ കണ്ടെത്തി സുരക്ഷിതമായി കൈകളിലേൽപ്പിക്കുകയും ചെയ്യുന്ന മലപ്പുറത്തെ നാട്ടുകാരുടെ ആ വലിയ മനസുണ്ടല്ലോ… ബിഗ് സല്യൂട്ട്……
ആംബുലൻസും സി ആർപി എഫും എത്തുന്നതിനു മുന്നേ കിട്ടിയ വണ്ടിയിൽ കൊണ്ടോട്ടിയിലെ ആശുപത്രികളിലേക്കും കോഴിക്കോട്ടേക്കും വണ്ടി ഓടിച്ച് പാഞ്ഞവരെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ല
സ്വന്തം ജീവൻ അപകടത്തിൽ ആയേക്കാവുന്ന കാലത്ത് കോരിച്ചൊരിയുന്ന മഴയിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ എത്തും മുന്നേ ഇറങ്ങിയ പ്രിയപ്പെട്ടവരെ,
ഒരു കോവിഡിനും നമ്മളെ തോല്പിക്കാനാവില്ല.
അല്ലേലും നമ്മൾ മലയാളികൾ വെറെ ലെവൽ ആണ്…
മലപ്പുറം മാത്രമല്ല ഇതെവിടെ സംഭവിച്ചാലും ആളുകൾ ഇടപെടും.