പഴുതാര കുത്തിയാൽ
പഴുതാര വിഷത്തിന് ഏറ്റവും നല്ല ഒരു മരുന്നാണ് ചുണ്ണാമ്പ് പഴുതാര കുത്തിയ ഭാഗത്ത് ചുണ്ണാമ്പു പുരട്ടുന്നത് വേദനയും നീരും പെട്ടെന്ന് മാറാൻ സഹായിക്കും
കറിവേപ്പില മോരിൽ അരച്ചു പുരട്ടുന്നതും പഴുതാര വിഷത്തിന് വളരെ നല്ലതാണ്
പച്ചമഞ്ഞൾ നീരിൽ കായം ചാലിച്ച് പുരട്ടുന്നതും പഴുതാര വിഷം വേഗം ശമിക്കാൻ വളരെ നല്ലതാണ്
ചെറിയ ഉള്ളി അരച്ചു പുരട്ടുന്നതും പഴുതാര വിഷത്തിന് വളരെ നല്ലതാണ്
തേൾ കുത്തിയാൽ
ഇന്തുപ്പും വെറ്റിലയും ചേർത്തരച്ച് തേൾ കുത്തിയ ഭാഗത്ത് പുരട്ടിയാൽ വേദനയും വിഷമവും മാറും
വെറ്റില നീരിൽ കായം ചാലിച്ച് പുരട്ടുന്നതും തേൾവിഷം ശമിക്കാൻ വളരെ നല്ലതാണ്
പുളിയില നീരിൽ ഇന്തുപ്പ് ചാലിച്ച കണ്ണിൽ എഴുതുകയും രണ്ടുമൂന്നു തുള്ളി നസ്യം ചെയ്താലും തേൾ വിഷം ശമിക്കും
തുമ്പയുടെ ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടുന്നതും തേൾവിഷം ശ്രമിക്കാൻ വളരെ നല്ലതാണ്