ദില്ലി: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്.
രാജ്യത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 18 വയസ്സ് തികയാന്‍ കാക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
17 വയസ്സ് പൂര്‍ത്തിയായാല്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാവുന്നതാണെന്ന് കമ്മീഷന് വ്യക്തമാക്കി. നിലവില്‍ ജനുവരി 1ന് 18 വയസ്സ് തികയുന്നവര്‍ക്ക് മാത്രമേ, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാനാകൂ.
Youngsters above 17 years of age can now apply in advance for having their names enrolled in Voter’s list and not necessarily have to await the pre-requisite criterion of attaining the age of 18 years on 1st January of a year: ECI pic.twitter.com/DhAi7NN1Zo
— ANI (@ANI) July 28, 2022
എന്നാല്‍ പുതിയ ഉത്തരവോടെ 17 തികഞ്ഞാല്‍ മുന്‍കൂര്‍ അപേക്ഷ നല്‍കാനാകും. ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങള്‍ നല്കാന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി.