CrimeNEWS

ജനസേവാ കേന്ദ്രത്തില്‍ യുവതി തൂങ്ങി മരിച്ചു

ആലപ്പുഴ: പഞ്ചായത്ത് ജനസേവാ കേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തില്‍ ഷിബുവിന്റെ ഭാര്യ രമ്യ( 30 ) ആണ് മരിച്ചത്. കുടുംബ വഴക്കാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു.

ഭരണിക്കാവ് പഞ്ചായത്ത് ജനസേവാ കേന്ദ്രത്തിലെ ഫാനില്‍ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. രമ്യ രാത്രി വൈകിയും ജോലി കഴിഞ്ഞ് വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Signature-ad

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

 

Back to top button
error: