കാർഗിൽ യുദ്ധത്തിൽ രാജ്യം ഐതിഹാസിക വിജയം നേടിയിട്ട് 23 വർഷം പൂർത്തിയാകുന്നു.
ഇന്ത്യയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.1999 മെയ് എട്ടിന് ആരംഭിച്ച യുദ്ധം ജൂലൈ 26നാണ് അവസാനിക്കുന്നത്.മൂന്ന് മാസത്തെ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സേന പാക് സൈന്യത്തെ തറപറ്റിച്ചു.
527 ഇന്ത്യൻ സൈനികർ രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ചു.പോരാട്ടത്തിൽ വിജയിച്ചതിന്റെ ഓർമ്മയ്ക്ക് എല്ലാ വർഷവും ജൂലൈ 26നാണ് രാജ്യം കാർഗിൽ വിജയ് ദിവസായി ആചരിക്കുന്നത്.ഇന്ത്യൻ സൈന്യത്തിന്റെ കണക്കനുസരിച്ച് 1200 പാക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.