NEWS

കടബാദ്ധ്യതമൂലം വീട് വിൽക്കാൻ ഒരുങ്ങുന്നതിനിടയിൽ ഒരുകോടിയുടെ ലോട്ടറി ഭാഗ്യം 

കാസര്‍കോട്: കടബാദ്ധ്യതമൂലം വീട് വിൽക്കാൻ ഒരുങ്ങുന്നതിനിടയിൽ  മഞ്ചേശ്വരം പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ മുഹമ്മദ് എന്ന ബാവയെ തേടി കേരള ഭാഗ്യക്കുറിയുടെ ഒരുകോടി രൂപയുടെ ഭാഗ്യം. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി കേരള ഭാഗ്യക്കുറിയുടെ ഒരു കോടി രൂപയുടെ സമ്മാനമാണ് ബാവയെ തേടിയെത്തിയത്.
ബാങ്കില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് ബാവ വീട് നിര്‍മ്മിച്ചിരുന്നത്. ഭാര്യയും നാല് പെണ്‍മക്കളും ഒരു മകനുമുള്ള ബാവയ്ക്കും കുടുംബത്തിനും സാമ്ബത്തിക പ്രതിസന്ധിയും കടബാദ്ധ്യതയും കാരണം മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു . റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍ പൊളിഞ്ഞതോടെയാണ് ബാവയുടെ ദുരിതം തുടങ്ങിയത്. പെണ്‍മക്കളുടെ വിവാഹാവശ്യത്തിനും മറ്റുമായി ബന്ധുക്കള്‍ അടക്കമുള്ളവരില്‍ നിന്നും ലക്ഷങ്ങള്‍ വായ്പ വാങ്ങിയിരുന്ന ഇദ്ദേഹം സാമ്ബത്തിക തകര്‍ച്ച കൂടിയായതോടെ നട്ടംതിരിഞ്ഞു. റിയല്‍ എസ്റ്റേറ്റ് വിട്ട് പെയിന്റിംഗ് ജോലിയിലേക്ക് തിരിഞ്ഞ ഇദ്ദേഹം അരക്കോടിയോളമെത്തിയ കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.അപ്പോഴാണ് ഭാഗ്യം തുണച്ചത്.
ഹൊസങ്കടിയിലെ ന്യു ലക്കി സെന്ററില്‍ നിന്നാണ് സമ്മാനാര്‍ഹമായ എഫ്.എഫ് 537904 നമ്ബര്‍ ലോട്ടറി ടിക്കറ്റ് എടുത്തത്.

Back to top button
error: