KeralaNEWS

പൂര്‍ണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ജില്ല ആശുപത്രിയുടെ ബാത്ത്റൂം കഴുകിച്ചതായി പരാതി, നിലമ്പൂരിലാണ് സംഭവം

   നിലമ്പൂർ ജില്ലാശുപത്രിയിൽ പൂര്‍ണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്ന് പരാതി. മറ്റാരോ ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കാതെ പോയി. ഈ യുവതിയാണ് അതെന്ന് ആരോപിച്ചാണ് ക്രൂരത കാട്ടിയത്. പൂർണ്ണ ഗർഭിണിയുടെ ഗ്ലൂക്കോസ് അഴിച്ചു വയ്പ്പിച്ചതിന് ശേഷമാണ് ബാത്ത്റൂം വൃത്തിയാക്കിപ്പിച്ചത്.

ഈ മാസം ഇരുപതിനാണ് ആസാം സ്വദേശിയെ  പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗര്‍ഭിണികളുടെ വാര്‍ഡിലെ ബാത്ത്റൂം ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഈ യുവതിയാണ് അതെന്നും ആരോപിച്ചാണ് ആശുപത്രി ജീവനക്കാര്‍ യുവതിയെ കൊണ്ട് തന്നെ ടോയ്ലറ്റ് പൂര്‍ണമായി ശുചിയാക്കിപ്പിച്ചത്. നാളെയാണ് യുവതിയുടെ പ്രസവതീയതി. ആസാം സ്വദേശികളായ യുവതിക്കും കൂട്ടിരിപ്പുകാരിയായ അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന്  പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാര്‍  കേട്ടില്ല.

Signature-ad

ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ അമ്മ വിവരം അറിയിച്ചു. ഈ സ്ത്രീയുടെ കരച്ചിൽ കേട്ട് മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലമ്പൂരിലെ ഒരു കോഴിഫാമിൽ ജോലി ചെയ്യുന്നവരാണ്  ഈ കുടുംബം.

Back to top button
error: