മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന നടിയാണ് വീണ നായർ.വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അവതരിപ്പിച്ചാണ് വീണ ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ബിഗ്ബോസിലൂടെ വീണ നായര്‍ അവരുടെ സ്വകാര്യ ജീവിതത്തില്‍ അനുഭവിച്ച വേദനകളെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്കു കിട്ടിയ ദാമ്ബത്യം ആ വേദനകള്‍ക്കുള്ള പരിഹാരമാണെന്നാണ് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് മലയാളികളെ ഞെട്ടിച്ച് നടിയുടെ വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത്.
ഗായകനും ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാനെയാണ് വീണാ നായര്‍ പ്രണയിച്ചു വിവാഹം കഴിച്ചത്. ഏകമകന് ധന്വിനൊപ്പം സന്തോഷ കരമായി ജീവിച്ചു വരുന്നതിനിടെയാണ് ആറു മാസം മുമ്ബ് വിവാഹമോചനം സംഭവിച്ചത്. എട്ടു വര്‍ഷം നീണ്ട മനോഹരമായ ദാമ്ബത്യ ബന്ധം മനോഹരമായ ദാമ്ബത്യ ബന്ധം അവസാനിപ്പിക്കുവാന്‍ ഇരുവരും തീരുമാനിച്ചതിന്റെ കാരണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ബിഗ്ബോസ് സീസണ് 2വില്‍ ഒരു മത്സരാര്‍ത്ഥിയായി വീണയും പങ്കെടുത്തിരുന്നു. ഷോയില്‍ നിന്നും പുറത്തായപ്പോള്‍ എന്റെ പെണ്ണ് പുറത്തേക്ക് എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ വീണയെ സ്വീകരിക്കുന്ന ഭര്‍ത്താവിനെയാണ് പ്രേക്ഷകര്‍ കണ്ടത്.
എന്നാല്‍ പിന്നീട് ബിഗ്ബോസിലുണ്ടായ സംഭവങ്ങളെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് അപ്രതീക്ഷിത വേര്‍പിരിയലിനു കാരണമായത്.ഷോയില്‍ പങ്കെടുത്ത് ലഭിച്ച പണം കൊണ്ട് ഭര്‍ത്താവ് പോലും അറിയാതെ താന്‍ മാനേജ് ചെയ്തിരുന്ന സാമ്ബത്തിക പ്രശ്നങ്ങളും കടങ്ങളും എല്ലാം തീര്‍ക്കുവാന്‍ സാധിച്ചെന്ന് വീണ പറഞ്ഞിരുന്നു.ഇതാണ് അമാനെ ചൊടിപ്പിച്ചതെന്നാണ് വിവരം.