പത്തനംതിട്ട: തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്ബ് റോഡ് കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടി ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യാന്‍ 2016ല്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും പദ്ധതി കടലാസില്‍ ഒതുങ്ങുന്നു.
2017 ഡിസംബറില്‍ 81.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് അഞ്ച് വര്‍ഷമായി കടലാസില്‍ ഒതുങ്ങുന്നത്.രണ്ട് വര്‍ഷം മുമ്ബ് അതിരുകള്‍ തിട്ടപ്പെടുത്തി കല്ലുകള്‍ സ്ഥാപിച്ചെങ്കിലും വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതാണ് റോഡ് വികസനത്തിന് തടസ്സം.
തിരുവല്ല ദീപ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റോഡ് ചേലക്കൊമ്ബു വരെ 20.5 കിലോമീറ്റര്‍ ദൂര പരിധിയാണുള്ളത്. തിരുവല്ല -മല്ലപ്പള്ളി വരെ 12 മീറ്റര്‍ വീതിയും ,മല്ലപ്പള്ളിയില്‍ നിന്നും ചേലക്കൊമ്ബു വരെ 10 മീറ്ററുംസ്ഥലം ഏറ്റെടുത്ത് പദ്ധതി പൂര്‍ത്തിയാകാന്‍ വിഭാവനം ചെയ്തിട്ടുള്ളത്.