NEWS

നെന്മാറ എന്ന പാലക്കാടിന്റെ നന്മ

പാലക്കാടിന്റെ ഗ്രാമീണ മുഖമാണ് നെന്മാറ.ഗ്രാമത്തിന്റെ ശുദ്ധിയും ശാന്തിയും നൻമയും ഇവിടെ കാണുവാൻ സാധിക്കും. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് കൊച്ചി രാജ്യത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.
തൃശ്ശൂർപൊള്ളാച്ചി റൂട്ടിൽ കരിമ്പനകൾ കാവൽ നിൽക്കുന്ന സുന്ദരമായൊരു ഗ്രാമമാണ് നെന്മാറ. ഇവിടെ നിന്ന് കൊല്ലങ്കോട്ഗോവിന്ദപുരം വഴി തമിഴ്‌നാട്ടിലേക്കു പോകാംനെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടവുമാണ് നെന്മാറ.പോത്തുണ്ടി ഡാം നെന്മാറയിൽ നിന്ന് 9 കിലോമീറ്റർ മാത്രം അകലെയാണ്.
നെന്മാറ വല്ലങ്ങിവേല, അഥവാ നെന്മാറ വേലയ്ക്ക് പ്രശസ്തമാണ് നെന്മാറ. പാ‍ലക്കാട് ജില്ലയിലെ വേനൽക്കാലത്ത് വിളവെടുപ്പു കഴിഞ്ഞാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇവിടങ്ങളിലെ പ്രധാന കൃഷി നെൽകൃഷിയാണ്. കൊയ്ത്തുകഴിഞ്ഞ് വയലുകൾ ഉണങ്ങിക്കിടക്കുമ്പോഴാണ് വേല തുടങ്ങുക. തൃശ്ശൂർ പൂരത്തിനു സമാനമായി വലിയ ആഘോഷത്തോടെയാണ് നെന്മാറ വേല കൊണ്ടാടുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിലെ കുലദേവതയുടെ ജന്മദിനമോ അല്ലെങ്കിൽ ദേവി ഏതെങ്കിലും രാക്ഷസനെ കൊല്ലുന്നതിന്റെ സ്മരണയോ ആണ് നെന്മാറ വേലയായി ആഘോഷിക്കുന്നത്.
തല ഉയർത്തി നിൽക്കുന്ന കരിമ്പനകളും പച്ചപ്പ്‌ നിറഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും തന്നെയാണ് പാലക്കാടിന്റെ എന്നത്തേയും ഭംഗി.കേരളത്തിന്റെ ഗ്രാമങ്ങളുടെ ഒരു ഫീൽ കിട്ടണമെങ്കിൽ പാലക്കാട്‌ തന്നെ പോകണം.നിരവധി കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് പാലക്കാട്. ഗ്രാമങ്ങളുടെ മനോഹാരിതയും നാട്ടുഭാഷയുടെ ചേലുംകൊണ്ട് സുന്ദരമായ ഭൂമി….എത്ര ചുറ്റിത്തിരിഞ്ഞാലും മതിവരാത്ത ഭൂമി.

Back to top button
error: