നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇമിഗ്രേഷൻ ഏജന്റുമാർ നിങ്ങളുടെ പാസ്‌പോർട്ടിന്റെ പേജുകൾ സ്റ്റാമ്പ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. സ്റ്റാംപ് ചെയ്യുവാന്‍ പകുതി സ്ഥലം മാത്രം മതിയെന്നിരിക്കേ, പലപ്പോഴും തിരക്കുമൂലമോ അശ്രദ്ധകൊണ്ടോ ഒരു പേജ് മുഴുവനായി സ്റ്റാംപ് പതിപ്പിച്ചു എന്നു വരാം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കിക്കുക എന്നത് പലപ്പോഴും എളുപ്പമായിരിക്കില്ല.യാത്ര മുടങ്ങാൻ അതുമതി. പകരം, നിങ്ങളുടെ പാസ്‌പോർട്ട് പുതുക്കുമ്പോൾ അതില്‍ അധിക പേജുകൾ ആവശ്യപ്പെടാം എന്നതാണ് നടപ്പിലാക്കുവാന്‍ കഴിയുന്ന കാര്യം.
അതേപോലെ വിസ സംബന്ധമായ പ്രശ്നങ്ങളും എയർപോർട്ടിൽ എത്തിയതിനു ശേഷം ഉണ്ടാകാം.പലപ്പോഴും വിമാനത്താവളങ്ങളില്‍ വെച്ച് യാത്രക്കാര്‍ ചില തടസ്സങ്ങള്‍ കാരണം യാത്ര തുടരുവാന്‍ സാധിക്കാതെ തിരികെ വരാറുണ്ട്. ചില രാജ്യങ്ങളിലേക്ക് കടക്കണമെങ്കില്‍ മുന്‍കൂട്ടിയുള്ള വിസാ അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ മറ്റുചില രാജ്യങ്ങളിലാവട്ടെ, രാജ്യത്തെത്തിയതിനു ശേഷം മാത്രം വേണ്ട അനുമതി നേടിയാല്‍ മതി.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, പെർമിറ്റ് വിശദാംശങ്ങൾ കണ്ടെത്താനുള്ള ഏറ്റവും നല്ല സ്ഥലം ഇന്ത്യയുടെ ഔദ്യോഗിക വിസ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക എന്നതാണ്, അവിടെ അവർക്ക് വിസയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.
ഒരു വലിയ കൂട്ടം ആളുകളുമായി യാത്ര ചെയ്യുമ്പോള്‍ നേരിടുന്ന പ്രശ്നം ഓരോരുത്തരുടെയും പാസ്പോര്‍ട്ടുകള്‍ തിരിച്ചറിയുക എന്നതാണ്. ക്യൂ നിക്കുമ്പോളാണ് ഓരോരുത്തര്‍ക്കും പാസ്പോര്‍ട്ട് എടുത്തു നല്കുന്നതെങ്കില്‍ കുഴഞ്ഞതു തന്നെ. പേജ് തുറന്ന് പേരു വായിച്ച് ആളെ കണ്ടുപിടിക്കുമ്പോഴേയ്ക്കും സമയം പോയിട്ടുണ്ടാവും. ഇതിനു പരിഹാരം എന്നത് ഓരോ പാസ്പോര്‍ട്ടും ഏതെങ്കിലും തരത്തില്‍ അടയാളപ്പെടുത്തുക എന്നതാണ്. ഇതിനായി കളറുകളോ സ്റ്റിക്കറുകളോ ഉപയോഗിക്കാം. പേരിന്റെ ആദ്യ അക്ഷരമുള്ള സ്റ്റിക്കര്‍ പുറത്ത് ഒട്ടിക്കുന്നത് ഒരു എളുപ്പവഴിയാണ്. പാസ്പോര്‍ട്ട് ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നതിനാല്‍ ഇവിടെ സമയവും ലാഭിക്കാം.
സ്ഥിരമായിയാത്ര ചെയ്യുന്നവരാണെങ്കിലും അല്ലെങ്കിലും പാസ്പോര്‍ട്ട് കാലാവധി കൃത്യമായി ശ്രദ്ധിക്കുന്നവര്‍ വളരെ കുറവായിരിക്കും. പല വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സഞ്ചാരികളെ അനുവദിക്കുമ്പോള്‍ രാജ്യത്ത് എത്തിയാൽ കുറഞ്ഞത് ആറു മാസത്തേയ്ക്കെങ്കിലും പാസ്പോർട്ട് സാധുവായിരിക്കണം എന്നു ആവശ്യപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം നീളുന്ന യാത്രയാണെങ്കില്‍ അത് ആവശ്യം വരില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ആറുമാസാം പാസ്പോർട്ട് സാധുവല്ലെങ്കിൽ പ്രവേശനം അനുവദിക്കാറില്ല എന്നതും ഓര്‍ക്കാം.