കോഴിക്കോട്: കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട്ട് നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം.
കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലാണ് റാലി നടക്കുക. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (പത്താം ക്ലാസ് യോഗ്യത), അഗ്നിവീര്‍ ടെക്നിക്കല്‍ (പ്ലസ്ടു യോഗ്യത), പത്താം തരം പാസായവര്‍ക്കുള്ള അഗ്നിവീര്‍ ട്രേഡ്സ്മാന്, എട്ടാം ക്ലാസ് പാസായവര്‍ക്കുള്ള അഗ്നിവീര്‍ ട്രേഡ്സ്മാന്, അഗ്നിവീര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍/ടെക്നിക്കല്‍ (പ്ലസ്ടു യോഗ്യത) എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം.
പ്രായപരിധി: പതിനേഴര മുതല്‍ 21 വരെ. 2022-23 വര്‍ഷം ഒറ്റത്തവണത്തേക്ക് ഉയര്‍ന്ന പ്രായപരിധി 23 ആക്കിയിട്ടുണ്ട്. നാലു വര്‍ഷമാണ് സേവന കാലാവധി. ഇതിന് ശേഷം 25 ശതമാനം പേര്‍ക്ക് സേനയില്‍ സ്ഥിര നിയമനത്തിന് അവസരമുണ്ട്. ആകര്‍ഷകമായ വേതനം, അലവന്‍സ്, നഷ്ടപരിഹാര വ്യവസ്ഥകള്‍.വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും വെബ്സൈറ്റ് കാണുക.
വെബ്സൈറ്റ് വിലാസം: https://joinindianarmy.nic.in ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആഗസ്ത് ഒന്ന് മുതല്‍ 23 വരെ. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്തവരുടെ അഡ്മിറ്റ് കാര്‍ഡ് ഇ-മെയിലില്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ 10 വരെ അയക്കും. കോഴിക്കോട് വെസ്റ്റ് ഹില്‍ ബാരക്സ് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ആര്‍മി റിക്രൂട്ട്മെന്റ് (വടക്കന്‍ കേരളം) ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2383953.